സൂറത്ത് അൽഅഹ്ഖാഫ്, പരിശുദ്ധ ഖുർആനിലെ 46-ാം അധ്യായം, 35 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
ആകാശഭൂമികളെ നാം വ്യർഥമായി സൃഷ്ടിച്ചിട്ടില്ല. മറിച്ച് അവയെല്ലാം മഹത്തരമായ ഒരു ലക്ഷ്യത്തിനായി യാഥാർഥ്യത്തോടെ നാം സൃഷ്ടിച്ചവയാണ്. ഈ പ്രപഞ്ചത്തിൻ്റെ സൃഷ്ടാവായ അല്ലാഹുവിനെ മനുഷ്യർ അറിയുക എന്നതും, അങ്ങനെ അവന് മാത്രം ആരാധനകൾ സമർപ്പിക്കുന്നവരായി -അവനിൽ പങ്കുചേർക്കാത്തവരായി- അവർ മാറുക എന്നതും അതിന്റെ ലക്ഷ്യമാണ്.