സൂറത്ത് അസ്സുമർ

സൂറത്ത് അസ്സുമർ, പരിശുദ്ധ ഖുർആനിലെ 39-ാം അധ്യായം, 75 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ളവനുമായ (ഹകീം) അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻ്റെ അവതരണം.