സൂറത്ത് അൽ-കഹ്ഫ്, പരിശുദ്ധ ഖുർആനിലെ 18-ാം അധ്യായം, 110 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
പൂർണ്ണതയുടെയും മഹത്വത്തിൻ്റെയും വിശേഷണങ്ങൾ ഉള്ളവനാണ് എന്നതു കൊണ്ടും, പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങൾ കാരണത്താലും അല്ലാഹുവിന് മാത്രമാകുന്നു സർവ്വസ്തുതികളും. തൻ്റെ ദാസനും ദൂതനുമായ മുഹമ്മദ് നബി -ﷺ- യുടെ മേൽ ഖുർആൻ അവതരിപ്പിച്ചവനാകുന്നു അവൻ. ഈ ഖുർആനിന് അവൻ ഒരു വക്രതയോ സത്യത്തിൽ നിന്ന് അകലമോ അവൻ ഉണ്ടാക്കിയിട്ടില്ല.