സൂറത്ത് അൽ-അൻആം

സൂറത്ത് അൽ-അൻആം, പരിശുദ്ധ ഖുർആനിലെ 6-ാം അധ്യായം, 165 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

സർവ്വ പൂർണ്ണതകൾ കൊണ്ടുള്ള വിശേഷണവും, (അങ്ങേയറ്റത്തെ) സ്നേഹത്തോടൊപ്പമുള്ള അത്യുന്നതമായ നന്മകൾ കൊണ്ടുള്ള സ്തുതികീർത്തനവും അല്ലാഹുവിനുള്ളതാകുന്നു. അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും ഒരു മുൻമാതൃകയില്ലാതെ സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും മാറിമാറിവരുന്ന നിലയിൽ അവൻ സൃഷ്ടിച്ചിരിക്കുന്നു.