സൂറത്ത് അൽമആരിജ്

സൂറത്ത് അൽമആരിജ്, പരിശുദ്ധ ഖുർആനിലെ 70-ാം അധ്യായം, 44 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

നബി -ﷺ- താക്കീത് നൽകിക്കൊണ്ടിരിക്കുന്ന ഈ ശിക്ഷ സത്യമാണെങ്കിൽ അത് തനിക്കും തൻ്റെ സമൂഹത്തിനും വന്നു ഭവിക്കട്ടെ എന്ന് ഒരാൾ വിളിച്ചു പറഞ്ഞു. അവൻ അതിനെ പരിഹസിക്കുകയാണ്. എന്നാൽ ആ ശിക്ഷ അന്ത്യനാളിൽ സംഭവിക്കുക തന്നെ ചെയ്യും.