സൂറത്ത് അർ-റഅ്ദ്, പരിശുദ്ധ ഖുർആനിലെ 13-ാം അധ്യായം, 43 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
നബിയേ, ഈ സൂറത്തിലെ മഹോന്നതമായ വചനങ്ങളും, താങ്കൾക്ക് അല്ലാഹു അവതരിപ്പിച്ച ഖുർആനും സംശയരഹിതമായ സത്യമാകുന്നു. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ സംശയമേ ഇല്ല. പക്ഷെ, ജനങ്ങളിലധികപേരും അഹങ്കാരവും ധാർഷ്ട്യവും കാരണം വിശ്വസിക്കുന്നില്ല.