സൂറത്ത് അൽ-ഫുർഖാൻ, പരിശുദ്ധ ഖുർആനിലെ 25-ാം അധ്യായം, 77 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ജിന്നുകളും മനുഷ്യരുമാകുന്ന രണ്ട് വിഭാഗങ്ങളെ താക്കീത് ചെയ്യുന്ന റസൂലായി തൻ്റെ അടിമയും ദൂതനുമായ മുഹമ്മദ് നബി -ﷺ- ആകുന്നതിന് വേണ്ടി അവിടുത്തെ മേൽ സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന ഖുർആൻ അവതരിപ്പിച്ചവൻ മഹത്വമുള്ളവനാവുകയും അവൻ്റെ നന്മകൾ ധാരാളമാവുകയും ചെയ്തിരിക്കുന്നു.