സൂറത്ത് അൻ-നിസാഅ്, പരിശുദ്ധ ഖുർആനിലെ 4-ാം അധ്യായം, 176 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുക. ഒരു വ്യക്തിയിൽ നിന്ന് -നിങ്ങളുടെ പിതാവായ ആദമിൽ നിന്ന്- നിങ്ങളേവരെയും സൃഷ്ടിക്കുകയും, ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണയായ -നിങ്ങളുടെ ഉമ്മയായ- ഹവ്വാഇനെ സൃഷ്ടിക്കുകയും ചെയ്തവനത്രെ അവൻ.