സൂറത്ത് അൽഹദീദ്, പരിശുദ്ധ ഖുർആനിലെ 57-ാം അധ്യായം, 29 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളും അല്ലാഹുവിനെ പ്രകീർത്തിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത പ്രതാപവാനായ 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനായ 'ഹകീമു'മത്രെ അവൻ.