സൂറത്ത് നൂഹ്

സൂറത്ത് നൂഹ്, പരിശുദ്ധ ഖുർആനിലെ 71-ാം അധ്യായം, 28 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

നൂഹിനെ അദ്ദേഹത്തിൻ്റെ സമൂഹത്തിലേക്ക് പ്രബോധകനായി നാം അയച്ചു. അവർ നിലകൊള്ളുന്ന ബഹുദൈവാരാധന അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷ വന്നെത്താൻ കാരണമാകുമെന്ന് അദ്ദേഹം അവർക്ക് താക്കീത് നൽകുകയുണ്ടായി.