സൂറത്ത് ഹൂദ്

സൂറത്ത് ഹൂദ്, പരിശുദ്ധ ഖുർആനിലെ 11-ാം അധ്യായം, 123 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

ഇതുപോലുള്ള വചനങ്ങളെക്കുറിച്ച വിശദീകരണം സൂറത്തുൽ ബഖറയിൽ കഴിഞ്ഞുപോയിട്ടുണ്ട്. ഖുർആൻ ഭദ്രമായ ഘടനയും ആശയയവുമുള്ള ഒരു ഗ്രന്ഥമത്രെ. അതിൽ ഒരു കുറവോ പാളിച്ചയോ നിനക്ക് കാണാൻ സാധ്യമല്ല. പിന്നീടതിൽ ഹലാലും ഹറാമും, കൽപനകളും വിരോധങ്ങളും, വാഗ്ദാനവും താക്കീതും, കഥകളും മറ്റും വിശദീകരിക്കപ്പെട്ടിരിക്കുന്നു.