സൂറത്ത് അൽ-അഅ്റാഫ്, പരിശുദ്ധ ഖുർആനിലെ 7-ാം അധ്യായം, 206 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹു താങ്കൾക്ക് മേൽ ഇറക്കി നൽകിയ ഗ്രന്ഥമാകുന്നു വിശുദ്ധ ഖുർആൻ. അതിനെ കുറിച്ച് താങ്കളുടെ മനസ്സിൽ ഒരു ഇടുക്കമോ സംശയമോ ഉണ്ടാകേണ്ടതില്ല. താങ്കൾ ജനങ്ങൾക്ക് താക്കീത് നൽകുന്നതിനും, അവരുടെ മേൽ തെളിവുകൾ സ്ഥാപിക്കുന്നതിനുമത്രെ അവൻ താങ്കൾക്ക് ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത്.