സൂറത്ത് ഫാത്വിർ, പരിശുദ്ധ ഖുർആനിലെ 35-ാം അധ്യായം, 45 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
ഒരു മുൻമാതൃകയുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദൂതന്മാരെ മലക്കുകളിൽ നിന്ന് നിശ്ചയിച്ചവനാണവൻ. അവരിൽ ചിലർ നബിമാർക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നവരുമാണ്.