സൂറത്ത് സ്വാദ്, പരിശുദ്ധ ഖുർആനിലെ 38-ാം അധ്യായം, 88 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
സ്വാദ്. മനുഷ്യർക്ക് അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ ആവശ്യമായ ഉപകാരപ്രദമായ ഉൽബോധനങ്ങൾ ഉൾക്കൊള്ളുന്ന വിശുദ്ധ ഖുർആനിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന ബഹുദൈവാരാധകരുടെ ധാരണ പോലെയല്ല യാഥാർഥ്യം.