സൂറത്ത് അൽമുംതഹന, പരിശുദ്ധ ഖുർആനിലെ 60-ാം അധ്യായം, 13 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! എൻ്റെയും നിങ്ങളുടെയും ശത്രുക്കളെ സ്നേഹിച്ചും, അവരുമായി ആത്മബന്ധം സ്ഥാപിച്ചും നിങ്ങളവരെ ഉറ്റമിത്രങ്ങളാക്കരുത്. നിങ്ങളുടെ നബി നിങ്ങൾക്ക് എത്തിച്ചു തന്ന മതത്തെ അവർ നിഷേധിച്ചിരിക്കുന്നു.