സൂറത്ത് അൽ-ഇസ്റാഅ്, പരിശുദ്ധ ഖുർആനിലെ 17-ാം അധ്യായം, 111 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു; മറ്റാർക്കും സാധിക്കാത്തത് ചെയ്യാൻ കഴിവുള്ളവനാകുന്നു അവൻ. തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- യെ ആത്മാവോടെയും ശരീരത്തോടെയും ഉണർച്ചയിലായി കൊണ്ട് രാത്രിയുടെ ഒരു ഭാഗത്തിൽ മസ്ജിദുൽ ഹറമിൽ നിന്ന് ബയ്തുൽ മുഖദ്ദസിലേക്ക് യാത്ര ചെയ്യിപ്പിച്ചവനാകുന്നു അവൻ.