സൂറത്ത് അൽ-ഹജ്ജ്

സൂറത്ത് അൽ-ഹജ്ജ്, പരിശുദ്ധ ഖുർആനിലെ 22-ാം അധ്യായം, 78 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അല്ലയോ ജനങ്ങളെ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കൽപ്പിച്ചവ പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അന്ത്യനാളിനൊപ്പം സംഭവിക്കുന്ന ഭൂമിയുടെ പ്രകമ്പനവും മറ്റ് ഭയാനക സംഭവങ്ങളും വളരെ ഗുരുതരം തന്നെയാകുന്നു.