സൂറത്ത് അൽ-ഫീൽ, പരിശുദ്ധ ഖുർആനിലെ 105-ാം അധ്യായം, 5 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹുവിൻ്റെ റസൂലേ! അബ്റഹതും ആനപ്പുറത്തേറി വന്ന അവൻ്റെ കൂട്ടാളികളും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിൻ്റെ രക്ഷിതാവ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ?!