സൂറത്ത് അൻ-നംൽ, പരിശുദ്ധ ഖുർആനിലെ 27-ാം അധ്യായം, 93 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ ഖുർആനിലെ ആയത്തുകളാകുന്നു. യാതൊരു അവ്യക്തതയുമില്ലാത്ത, സുവ്യക്തമായ ഗ്രന്ഥത്തിലെയും (ആയത്തുകളാകുന്നു). ആരെങ്കിലും അതിനെ കുറിച്ച് ഉറ്റാലോചിക്കുന്നുവെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവന് ബോധ്യപ്പെടും.