സൂറത്ത് ഖാഫ്, പരിശുദ്ധ ഖുർആനിലെ 50-ാം അധ്യായം, 45 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
ഖാഫ്. ധാരാളം ആശയങ്ങളും വർദ്ധിച്ച നന്മയും അനുഗ്രഹങ്ങളും ഉള്ള ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുന്നു; തീർച്ചയായും ഖിയാമത്ത് നാളിൽ വിചാരണക്കും പ്രതിഫത്തിനുമായി നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുക തന്നെ ചെയ്യും.