സൂറത്ത് അൽഹുജുറാത്ത്, പരിശുദ്ധ ഖുർആനിലെ 49-ാം അധ്യായം, 18 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ റസൂലിനെ വാക്കു കൊണ്ടോ പ്രവർത്തിയാലോ നിങ്ങൾ മുൻകടക്കരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.