സൂറത്ത് അൽ-മസദ്, പരിശുദ്ധ ഖുർആനിലെ 111-ാം അധ്യായം, 5 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
നബി-ﷺ-യുടെ പിതൃസഹോദരനായ അബൂലഹബ് ബ്നു അബ്ദിൽ മുത്വലിബിൻ്റെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായതിലൂടെ അയാളുടെ രണ്ട് കൈകളും നശിച്ചിരിക്കുന്നു. കാരണം അയാൾ നബി-ﷺ-യെ ഉപദ്രവിക്കാറുണ്ടായിരുന്നു. അവൻ്റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.