സൂറത്ത് അൽമുൽക്ക്

സൂറത്ത് അൽമുൽക്ക്, പരിശുദ്ധ ഖുർആനിലെ 67-ാം അധ്യായം, 30 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

സർവ്വാധികാരം ഏതൊരുവൻ്റെ കയ്യിൽ മാത്രമാണോ ഉള്ളത്, ആ അല്ലാഹു മഹത്വമുള്ളവനും അങ്ങേയറ്റം നന്മ നിറഞ്ഞവനുമായിരിക്കുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; അവന് യാതൊന്നും സാധ്യമാകാതെ വരില്ല.