സൂറത്ത് ഗാഫിർ, പരിശുദ്ധ ഖുർആനിലെ 40-ാം അധ്യായം, 85 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
മുഹമ്മദ് നബി (ﷺ) യുടെ മേൽ ഖുർആൻ അവതരിച്ചത് അല്ലാഹുവിൽ നിന്നാകുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്തവനായ മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് ഏറ്റവും നന്നായി അറിയുന്ന സർവ്വജ്ഞാനിയും (അലീം) ആയ (അല്ലാഹുവിൽ നിന്ന്).