സൂറത്ത് അത്തഹ്‌രീം

സൂറത്ത് അത്തഹ്‌രീം, പരിശുദ്ധ ഖുർആനിലെ 66-ാം അധ്യായം, 12 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അങ്ങേക്ക് അനുവദിച്ചു തന്ന ഒരു കാര്യം -അടിമസ്ത്രീയായ മാരിയയുമായി ബന്ധം വെക്കുക എന്നത്- എന്തിനാണ് അങ്ങ് സ്വന്തത്തിന് മേൽ നിഷിദ്ധമാക്കുന്നത്?! അവരോട് മറ്റു ഭാര്യമാർ ഈർഷ്യത വെച്ചതിനാൽ അവരെ തൃപ്തിപ്പെടുത്തുകയാണ് താങ്കൾ.