സൂറത്ത് അൽ-ബഖറ, പരിശുദ്ധ ഖുർആനിലെ 2-ാം അധ്യായം, 286 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
ഖുർആനിലെ ചില സൂറത്തുകൾ ആരംഭിച്ചിട്ടുള്ള അക്ഷരങ്ങളിൽ പെട്ടതാണ് {الم} എന്നത്. ( . . . أ، ب، ت) എന്നിങ്ങനെ ഒറ്റയായി വന്നാൽ സ്വയം അർത്ഥമില്ലാത്ത അക്ഷരമാലയിലെ അക്ഷരങ്ങളാണവ. എന്നാൽ ഖുർആനിൽ അവ പരാമർശിക്കപ്പെട്ടതിൽ ചില ലക്ഷ്യങ്ങളും ഉദ്ദേശങ്ങളുമുണ്ട്. കാരണം യുക്തിയില്ലാത്ത ഒന്നും തന്നെ ഖുർആനിലില്ല.