സൂറത്ത് അത്തലാഖ്, പരിശുദ്ധ ഖുർആനിലെ 65-ാം അധ്യായം, 12 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.
അല്ലയോ നബിയേ! താങ്കളോ ഈ ഉമ്മത്തിൽ പെട്ട മറ്റാരെങ്കിലുമോ തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ ആദ്യത്തെ ഇദ്ദഃയിൽ തന്നെ വിവാഹമോചനം ചെയ്യുക. അതായത് വിവാഹമോചനം അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ശുദ്ധികാലത്തിലായിരിക്കണം.