സൂറത്ത് അൽ-അഹ്സാബ്

സൂറത്ത് അൽ-അഹ്സാബ്, പരിശുദ്ധ ഖുർആനിലെ 33-ാം അധ്യായം, 73 ആയത്തുകളുള്ള ഒരു മദനി സൂറത്ത്.

അല്ലയോ നബിയേ! താങ്കളും താങ്കളോടൊപ്പമുള്ളവരും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നതിൽ ഉറപ്പോടെ നിലകൊള്ളുകയും, അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക. (അല്ലാഹുവിനെ) നിഷേധിച്ചവരെയും കപടവിശ്വാസികളെയും അവരുടെ ദേഹേഛകളെയും താങ്കൾ അനുസരിക്കരുത്.