സൂറത്ത് അശ്ശൂറാ, പരിശുദ്ധ ഖുർആനിലെ 42-ാം അധ്യായം, 53 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
ഹേ മുഹമ്മദ്! നിനക്കും നിൻറെ മുൻപുള്ള അല്ലാഹുവിൻറെ നബിമാർക്കും ഇതിന് സമാനമായ ബോധനം നാം നൽകുന്നു. (തിന്മകൾ ചെയ്തു കൂട്ടിയ) തൻറെ ശത്രുക്കളിൽ നിന്ന് പകരം ചോദിക്കുന്ന 'അസീസും', സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാണ് അല്ലാഹു.