സൂറത്ത് അൽജിൻ

സൂറത്ത് അൽജിൻ, പരിശുദ്ധ ഖുർആനിലെ 72-ാം അധ്യായം, 28 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.

അല്ലയോ റസൂൽ! നിൻ്റെ ജനതയോട് പറയുക: 'ബത്വ് നു നഖ് ലയിൽ' വെച്ച് ജിന്നുകളിൽ പെട്ട ഒരു സംഘം എൻ്റെ ഖുർആൻ പാരായണം ശ്രദ്ധിച്ചു കേൾക്കുകയുണ്ടായി എന്ന വിവരം അല്ലാഹു എനിക്ക് അറിയിച്ച് തന്നിരിക്കുന്നു.