സൂറത്ത് അൽ-ഫാതിഹ, പരിശുദ്ധ ഖുർആനിലെ 1-ാം അധ്യായം, 7 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലാഹുവിൻറെ നാമം സ്മരിക്കുന്നതിൽ അനുഗ്രഹം (ബറകത്) പ്രതീക്ഷിച്ച് കൊണ്ടും, അവനോട് സഹായം ചോദിച്ചുകൊണ്ടും, അവൻറെ നാമത്തിൽ ഞാൻ ഖുർആൻ പാരായണം ആരംഭിക്കുന്നു. ബിസ്മി അല്ലാഹുവിൻറെ മൂന്ന് ഉന്നതമായ നാമങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. അവ: 1- ((അല്ലാഹു)); അഥവാ യഥാർത്ഥ ആരാധ്യൻ . അല്ലാഹു എന്നത് അവന്റെ ഏറ്റവും പ്രത്യേകമായ പേരാണ്.