സൂറത്ത് അൻ-നഹ്ൽ, പരിശുദ്ധ ഖുർആനിലെ 16-ാം അധ്യായം, 128 ആയത്തുകളുള്ള ഒരു മക്കി സൂറത്ത്.
അല്ലയോ (അല്ലാഹുവിനെ) നിഷേധിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ വിധിച്ചിരിക്കുന്ന അവൻ്റെ ശിക്ഷ വളരെ സമീപസ്ഥമായിരിക്കുന്നു. അതിനാൽ അതിൻ്റെ സമയമെത്തുന്നതിന് മുൻപ് നിങ്ങളതിന് വേണ്ടി ധൃതി കൂട്ടാതിരിക്കുക. ബഹുദൈവാരാധകർ അല്ലാഹുവിലേക്ക് ചേർത്തിയിരിക്കുന്ന പങ്കുകാരിൽ നിന്ന് അവൻ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.